തെക്കുംകരയില്‍ രണ്ട് കുട്ടികള്‍ക്ക് ഡെങ്കിപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
വടക്കാഞ്ചേരി: മഴ കനത്തതോടെ നാടെങ്ങും വിവിധ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. വൈറല്‍ പനിയും, ഛര്‍ദ്ദിയും വ്യാപകമാകുന്നതോടൊപ്പം വടക്കാഞ്ചേരി മേഖലയില്‍ നിന്ന് ഡെങ്കിപനിയും റിപ്പോര്‍ട്ട് ചെയ്തു.
തെക്കുംകര പഞ്ചായത്തിലെ വീരോലിപ്പാടം സ്വദേശികളായ സഹോദരങ്ങള്‍ക്കാണ് ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പനി നിയന്ത്രണാതീതമാണെന്നും ആശങ്കക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ഡെങ്കിപനി സ്ഥിരീകരിച്ച വീരോലിപ്പാടം മേഖല ആരോഗ്യ വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്. വീരോലിപാടത്തും പരിസര വാര്‍ഡുകളിലും ആരോഗ്യ വകുപ്പ് ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി.
ബോധവല്‍ക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. അസുഖം പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. തെക്കുംകര പഞ്ചായത്ത് ഭരണ സമിതിയും, വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."