മരുഭൂമിയെ മരുപ്പച്ചയാക്കും; പത്തു ലക്ഷം മരങ്ങള്‍ നടാനുള്ള പദ്ധതിയുമായി സഊദി അരാംകോ
റിയാദ്: മരുഭൂമിയെ മരുപ്പച്ചയാക്കാന്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുന്ന പദ്ധതിയുമായി സഊദി അരാംകോ. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം പത്തു ലക്ഷം മരങ്ങള്‍ നട്ടു പിടിപ്പിക്കാനുള്ള പദ്ധതിയാണ് നടപ്പായിലാക്കുന്നത്.
സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് മരം നദാല്‍ പദ്ധതിക്ക് സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ രംഗത്തെത്തിയത്.
2025 ആകുമ്പോഴേക്കും പത്തു ലക്ഷം മരങ്ങള്‍ നട്ടു പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണകമ്പനികളില്‍ ഒന്നായ സഊദി അരാംകോ തങ്ങളുടെ കീഴിയിലെ റിസര്‍ച് സെന്ററുകളുമായി ചേര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണു ഇത്തരമൊരു പരിപാടിയുമായി രംഗത്തെത്തിയത്.
പദ്ധതിയുടെ ഉല്‍ഘാടനം സഊദി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് കഴിഞ്ഞ ദിവസം അരാംകോ കോമ്പൗണ്ടില്‍ നിര്‍വ്വഹിച്ചു.
മരുഭൂമിയോട് ഇണങ്ങുന്നതും പ്രദേശത്തെ പ്രത്യേക സാഹചര്യത്തില്‍ നില നില്‍ക്കുന്നതുമായ കുറഞ്ഞ ജല ലഭ്യതയില്‍ വളരുന്ന ഇരുപത്തിയാറു ഇനം മരങ്ങളാണ് നട്ടു പിടിപ്പിക്കുന്നത്.
പൊടിക്കാറ്റിനെ ഫലപ്രദമായി തടയുന്നതിനും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കുറക്കുന്നതിനും ഈ മരങ്ങള്‍ക്ക് സാധിക്കുമെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ നീളുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ കിഴക്കന്‍ പ്രവിശ്യയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."