കസ്റ്റഡി മര്‍ദനം; പൊലിസ് മൊഴിയെടുത്തു
മാനന്തവാടി: പൊലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ യുവാവില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. സംഭവം വിവാദമായതോടെയാണ് പുല്‍പ്പള്ളി പൊലീസ് ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തി മൊഴിയെടുത്തത്.തൊട്ടില്‍പ്പാലം സ്വദേശി ഓടോരകുന്നേല് റോയ് തോമസിനാണ് മര്‍ദനമേറ്റത്. പൊലിസുകാരനെ മര്‍ദിച്ചെന്നാരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയോടെ റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് പൊലിസ് നടപടി.
പൊലിസുകാരനെ മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ റോയിയുടെ ശാരീരിക സ്ഥിതിയില്‍ സംശയം തോന്നിയ മജിസ്ട്രേറ്റ് കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്കാന് ആവശ്യപ്പെടുകയും ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
സംഭവം സംബന്ധിച്ച് വ്യാഴാഴ്ച ബത്തേരി കോടതിയിലെത്തി നേരിട്ട് മൊഴി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. റോയ് പൊലിസിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി സി.ഐ അബ്ദുല്‍ ബഷീര്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് പൊലിസ് ചീഫീന് കൈമാറും. അതെസമയം എഫ്.ഐ.ആര് കോപ്പി ലഭിച്ചാലുടന്‍ മനുഷ്യാവകാശ കമ്മിഷന്, മുഖ്യമന്ത്രി, ഡി.ജി.പി, പൊലിസ് കംപ്ലയിന്റ് അതോറിറ്റി സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്ന് റോയിയുടെ ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."