ലോക ഉപഭോക്തൃ അവകാശ ദിനാചരണം
മീനങ്ങാടി: ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ഉപഭോക്തൃ ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ സെഷന് ജഡ്ജ് ഡോ. വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു . ജില്ലയില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജിലാണ് പരിപാടി സംഘടിപ്പിച്ചത്.
സി.ഡി.ആര്.എഫ് ജില്ലാ പ്രസിഡന്റ് ജോസ് വി തണ്ണിക്കോട് അധ്യക്ഷനായി. ഉപഭോക്തൃ സംരക്ഷണ നിയമവും ഉപഭോക്താവിന്റെ അവകാശങ്ങളും, ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമവും ഉപഭോക്തൃ അവകാശവും, ഡിജിറ്റല്‍ യുഗത്തില്‍ ഉപഭോക്താവിന്റെ അവകാശ സംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചു. സി.ഡി.ആര്.എഫ് മുന്‍ പ്രസിഡന്റ് കെ വര്‍ഗീസ്, കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ജി ശശി, സി.ഡി.ആര്.എഫ് മെമ്പര്‍ ചന്ദ്രന് ആലചേരി തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്കി. ജില്ലാ സപ്ലൈ ഓഫിസര്‍ കെ തങ്കച്ചന്, സുല്‍ത്താന്‍ ബത്തേരി സപ്ലൈ ഓഫിസര്‍ (ഇന്‍ചാര്‍ജ് )ജയിംസ് പീറ്റര്‍, വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.വി സൈതലവി,
സി.ഡി.ആര്.എഫ് മെമ്പര്‍ റെനിമോള്‍ മാത്യു, സി.ഡി.ആര്.എഫ് സീനിയര്‍ സൂപ്രണ്ട് പോള്‍ വി തോമസ്, വാര്‍ഡ് മെമ്പര്‍ മിനി സാജു, സെന്റ് ഗ്രിഗോറിയോസ്് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എസ് ബാബു, അനീഷ്, കെ ഹരിഹരന്, കെ അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."