പഞ്ചായത്ത് സ്ഥലത്ത് ഫോറസ്റ്റ് അധികൃതര്‍ ജണ്ട കെട്ടിയത് വിവാദമാകുന്നു
പനമരം: പഞ്ചായത്ത് പുറമ്പോക്ക് സ്ഥലം കൈയേറി വനംവകുപ്പ് അനധികൃത ജണ്ട കെട്ടിയത് വിവാദമാകുന്നു. പാതിരിയമ്പം സെക്ഷനിലെ അമ്മാനി കോളനിക്ക് സമീപം പുഴയരികിനോട് ചേര്‍ന്നാണ് ഫോറസ്റ്റ് ജണ്ട സ്ഥാപിച്ചത് നിലവില്‍ വനംവകുപ്പിന്റെ സ്ഥലവും പഞ്ചായത്ത് സ്ഥലവും തമ്മില്‍ മീറ്ററുകളുടെ വ്യത്യാസമാണ്.വനംവകുപ്പ് സ്ഥലത്തിന് അതിര് നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവിടെ ജണ്ട സ്ഥാപിക്കാതെ പഞ്ചായത്ത് സ്ഥലത്ത് സ്ഥാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വാസു അമ്മാനിയും മുന്‍ പഞ്ചായത്തംഗം ഷിബുവും പറഞ്ഞു.
കൂടാതെ പുഴക്കരയോട് ചേര്‍ന്ന് നിര്‍മിച്ച ജണ്ട മഴക്കാലമാകുന്നതോടെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇല്ലാതാകും. അതുമാത്രമല്ല നാളിതുവരെ ഒരു പ്രദേശവാസിയും വനം കൈയേറിയിട്ടില്ല. ഇവിടെ ജനങ്ങള്‍ വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുകയാണ്. കാട്ടാനയിറങ്ങുന്നതിന് കിടങ്ങ് നിര്‍മിച്ചെങ്കിലും യാതൊരു വിധ പ്രയോജനവും ഉണ്ടായിട്ടില്ല. വൈകുന്നേരങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ഇവിടത്തുകാര്‍. മാര്‍ച്ചില്‍ ഫണ്ട് തീര്‍ക്കാനുള്ള വനംവകുപ്പ് അധികൃതരുടെ നീക്കത്തെ തടയുമെന്നാണ് ഇവര്‍ പറയുന്നത്.
വനത്തോട് ചേര്‍ന്ന ഭാഗം കല്‍മതില്‍ തീര്‍ക്കണമെന്നാണ് പ്രദേശത്തുകാരുടെ പ്രധാന ആവശ്യം. അതല്ലാതെ ഉള്ള പണം ചെലവാക്കി ജണ്ട കെട്ടി അഴിമതി നടത്താനുള്ള അധിക്യതരുടെ ശ്രമത്തെ ചെറുക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."