HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ.വി ജോര്‍ജിന് സസ്പെന്ഷന്
backup
May 11 2018 | 14:05 PM
തിരുവനന്തപുരം: ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് സസ്പെന്ഷന്. വരാപ്പുഴയില്‍ കസ്റ്റഡിയിലായ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എ.വി ജോര്‍ജിന് സസ്പെന്ഷന്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയാണ് സസ്പെന്ഷന് ശുപാര്‍ശ ചെയ്തത്. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ റൂറല്‍ എസ്.പിക്ക് കീഴിലുള്ള ആര്.ടി.എഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതിയില്ലാതെയായിരുന്നുവെന്നുണ്ടായിരുന്നു. നേരത്തെ കേസന്വേഷണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."