HOME
DETAILS

പൊലിസ് സേനയിലെ രാഷ്ട്രീയ ചേരികള്‍

  
backup
May 11 2018 | 18:05 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af

 

പൊലിസ് സേന രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിധേയമാകുന്നു എന്ന ആരോപണം നമ്മുടെ നാട്ടില്‍ ഒട്ടും പുതുമയുള്ളതല്ല. അത് നിയമപാലനത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വിമര്‍ശനത്തിനുമുണ്ട് അത്ര തന്നെ പഴക്കം. ഇത് കേരളത്തില്‍ മാത്രമായി ഉയരുന്ന പരാതിയുമല്ല. മിക്ക സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് കേസുകള്‍ വഴിതിരിഞ്ഞുപോകുന്നതും അവരുടെ ആളുകള്‍ വലിയ കേസുകളില്‍ നിന്ന് തലയൂരിപ്പോരുന്നതും എതിരാളികളെ കേസുകെട്ടുകളില്‍ കുടുക്കുന്നതുമൊക്കെ ജനാധിപത്യ ഇന്ത്യയില്‍ പതിവാണ്. രാജ്യത്തെ പൊലിസ് സംവിധാനങ്ങള്‍ തൊഴില്‍പരമായ നിഷ്പക്ഷതയും സത്യസന്ധതയും നൂറു ശതമാനം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങള്‍ കുറവാണ്.
പൊലിസിനു ഭരണപക്ഷ രാഷ്ട്രീയത്തോടുള്ള വിധേയത്വം തൊഴില്‍പരമായ ഗത്യന്തരമില്ലായ്മയില്‍ നിന്ന് വരുന്നതാണ്. അതു ഭരണം മാറുമ്പോള്‍ പുതിയ നേതൃത്വത്തിനു നേരെ ചായും. ഇതിനോടൊപ്പം പൊലിസുകാര്‍ക്ക് വ്യക്തികളെന്ന നിലയിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി ചേരുമ്പോഴാണ് നിയമപാലനവും നീതിനിര്‍വഹണവും വഴിപിഴയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ ഇതു വലിയൊരളവില്‍ തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ വൈവിധ്യങ്ങളേറിയ ഒരു സമൂഹത്തില്‍ നിന്ന് പൊലിസ് സേനയില്‍ ചേരുന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയാഭിമുഖ്യമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് നിയമമുപയോഗിച്ചൊന്നും ഇല്ലാതാക്കാനാവില്ല. എന്നാല്‍, സേനാംഗങ്ങളെന്ന നിലയില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവച്ച് നിയമത്തിന്റെ വഴിയില്‍ മാത്രം സഞ്ചരിക്കേണ്ട ബാധ്യത എല്ലാ പൊലിസുകാര്‍ക്കുമുണ്ട്. അത് ഉറപ്പുവരുത്തേണ്ട ചുമതല ഭരണകൂടത്തിനുമുണ്ട്. ഇതു രണ്ടും ലംഘിക്കപ്പെട്ട് പൊലിസ് സംവിധാനമാകെ കുത്തഴിഞ്ഞ് രാഷ്ട്രീയമായി ചേരിതിരിഞ്ഞു നില്‍ക്കുന്ന ആശങ്കാവഹമായ അവസ്ഥയാണിപ്പോള്‍ സംസ്ഥാനത്തുള്ളത്.
ഭരണമാറ്റത്തിനനുസരിച്ച് നിറംമാറുന്നതാണ് പൊലിസ് അസോസിയേഷന്റെ നടപ്പുരീതിയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, ഇപ്പോള്‍ അത് എല്ലാ പരിധികളും ലംഘിച്ച് പരസ്യമായി തന്നെ രാഷ്ട്രീയ പക്ഷപാതിത്വം പ്രഖ്യാപിക്കുന്ന നിലയിലെത്തിയിട്ടുണ്ട്. സംഘടനയുടെ ചില ജില്ലാ സമ്മേളനങ്ങള്‍ സി.പി.എമ്മിന്റെ പോഷകസംഘടനയുടെ രൂപഭാവങ്ങളോടെ നടന്നത് വന്‍ വിവാദമായിരിക്കുകയാണ്. ചുവന്ന രക്തസാക്ഷി സ്തൂപവും അതില്‍ പുഷ്പാര്‍ച്ചന നടത്തി ഇങ്കുലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിയും ചുവന്ന കുപ്പായവുമൊക്കെയായി രാഷ്ട്രീയ കൂറ് പരസ്യമാക്കിക്കൊണ്ടായിരുന്നു സമ്മേളനങ്ങള്‍. സംഘടനയുടെ ചിഹ്നം പോലും നീലയില്‍ നിന്ന് ചുവപ്പാക്കി മാറ്റുകയുണ്ടായി. പിന്നീട് വിവാദം ശക്തമായതോടെയാണ് സംസ്ഥാന സമ്മേളനത്തില്‍ ഇതിനു ചില മാറ്റങ്ങള്‍ വരുത്തിയത്. പൊലിസിന്റെ സര്‍വീസ് ചട്ടങ്ങളെല്ലാം ലംഘിച്ചുള്ള ഈ രാഷ്ട്രീയക്കളി പരിധി വിട്ടപ്പോള്‍ സംസ്ഥാന പൊലിസ് മേധാവി ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ റേഞ്ച് ഐ.ജിമാര്‍ക്ക് പൊലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
പൊലിസില്‍ സി.പി.എമ്മിനു മാത്രമല്ല സംഘടനാ സംവിധാനമുള്ളത്. സംഘ്പരിവാറിനും സുസജ്ജമായ സംഘടനാരൂപം പൊലിസ് സേനയിലുണ്ട്. ഇവര്‍ തത്ത്വമസി എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആശയവിനിമയം നടത്തുകയും യോഗം ചേരുകയുമൊക്കെ ചെയ്യുന്ന കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിഷ്‌ക്രിയത്വം മുതലെടുത്ത് അവരും സംഘടനാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ്.
ഇവര്‍ക്കു പുറമെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങി നക്‌സലൈറ്റ് ഗ്രൂപ്പുകളോടടക്കം അനുഭാവമുള്ളവര്‍ പൊലിസ് സംഘടനയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത്തരം സേനകള്‍ക്കുള്ളില്‍ സംഘടനാരൂപമുണ്ടാക്കാന്‍ സി.പി.എമ്മിനും സംഘ്പരിവാറിനുമുള്ള മിടുക്ക് ഇല്ലാത്തതുകൊണ്ടായിരിക്കാം അവരതു ചെയ്യാതിരിക്കുന്നത്. എന്നാല്‍, പരസ്യമായി തന്നെ ഇതൊക്കെ ആവാമെന്ന സ്ഥിതി വന്നാല്‍ അവരും സംഘടിച്ചുകൂടായ്കയില്ല. അതുകൂടി സംഭവിച്ചാല്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് പരസ്യമായി പോരടിക്കുന്ന പൊലിസ് സേനയായിരിക്കും നമ്മുടെ സംസ്ഥാനത്തുണ്ടാകുക. ഇപ്പോള്‍ തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് തികഞ്ഞ അരാജകത്വം നടമാടാന്‍ പൊലിസിന്റെ ഈ രാഷ്ട്രീയ ചേരിതിരിവ് മതിയാകും. അതിനു തടയിടണമെങ്കില്‍ രാഷ്ട്രീയ പക്ഷപാതിത്വം മാറ്റിവച്ച് പൊലിസിന് ഒട്ടും വൈകാതെ കടിഞ്ഞാണിടാന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago