പരീക്കറിന് ഇന്ന് അഗ്നി പരീക്ഷ; വിശ്വസ വോട്ടെടുപ്പ് രാവിലെ പതിനൊന്നിന്
പനാജി: ഗോവയില്‍ മനോഹര്‍ പരിക്കര്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് നടക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വിശ്വാസവോട്ട് തേടുക. ഇന്നലെയാണ് പരിക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
13 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരുടെ മൂന്ന് വീതം അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. കൂടെ നിന്ന എം.എല്‍.എമാര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ ഇടം നല്‍കിയിട്ടുണ്ട്. അധികാരമേറ്റ മന്ത്രിസഭയില്‍ മൂന്നു മന്ത്രിമാര്‍ മാത്രമാണ് ബി.ജെ.പി.യുടേതായിട്ടുള്ളത്.
അതേ സമയം, 17 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. മൂന്ന് അംഗങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചാല്‍ വിശ്വാസവോട്ടെടുപ്പില്‍ പരിക്കര്‍ സര്‍ക്കാരിനെ കോണ്‍ഗ്രസിന് പരാജയപ്പെടുത്താം. ഇതിന് കഴിയുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."