കൊച്ചിമെട്രോ തൃപ്പൂണിത്തുറക്ക് നീട്ടാന്‍ പഠന റിപ്പോര്‍ട്ട് തയാറായിട്ടില്ല
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതി എസ്.എല്‍ ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷന്‍വരെ നീട്ടാന്‍ വിശദമായ പഠന റിപ്പോര്‍ട്ട് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പഠന റിപ്പോര്‍ട്ട് പൂര്‍ണമായാല്‍ കേരള- കേന്ദ്ര സര്‍ക്കാരുകളുടെ ഭരണാനുമതികൂടി ലഭിച്ചാലേ സ്ഥലമെടുപ്പ് തുടങ്ങിയ നടപടികളിലേക്ക് കടക്കാനാകുവെന്നും മുഖ്യമന്ത്രി എം. സ്വരാജിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
മെട്രോ റെയിലിന്റെ ആലുവ മുതല്‍ പേട്ട വരെയുള്ള ഘട്ടം ഒന്ന് എ ഭാഗത്തിന്റെ തുടര്‍ച്ചയായി പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള ഘട്ടം ഒന്ന് ബി സ്‌റ്റേജിന്റെ പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനമതി പത്രം ജില്ലാ ഭരണകൂടത്തിന് സമര്‍പിച്ചിട്ടുണ്ട്.
ഈ പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള നടപടി ജില്ലാ ഭരണകൂടും ആരംഭിച്ചിട്ടുണ്ട്.
സ്ഥലം ഏറ്റെടുത്ത് ലഭിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."