വരുമെന്നു കരുതിയില്ല, വന്നപ്പോള്‍ ഖല്‍ബ് പിടഞ്ഞ് ഹലീമ
കാഞ്ഞങ്ങാട്: നീണ്ട കാത്തിരിപ്പിനു ശേഷം ഹലീമക്ക് ഭര്‍ത്താവിനെ തിരിച്ചു കിട്ടി. ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ഭര്‍ത്താവ് ട്രെയിനില്‍ നിന്നും വീണു പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞതോടെ ഹലീമയുടെ സങ്കടക്കടലില്‍ സന്തോഷത്തിന്റെ തിരകള്‍ അലയടിച്ചു. ഗര്‍ഭിണിയായ ഹലീമക്ക് കൊല്‍ക്കത്ത സ്വദേശിയായ ഭര്‍ത്താവ് അമീര്‍ അലിയെ തിരികെ കിട്ടിയത് കോട്ടയത്തെ രണ്ടു സ്ത്രീകളുടെ സഹായത്തോടെയായിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് കാഞ്ഞങ്ങാട്ടെ ലാബ് ടെക്നീഷ്യയായ ഹലീമയും കൊല്‍ക്കത്ത സ്വദേശിയുമായ അമീറുല്‍ ഇസ്ലാമും വിവാഹിതരായത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടാം വാരത്തോടെ അമീറിനെ കാണാതായി.
ഈ സമയം ഗര്‍ഭിണിയായ ഹലീമ ഭര്‍ത്താവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. കോട്ടയത്തെ സാമൂഹിക പ്രവര്‍ത്തക ഫിജോ ഹാരിസ് അമീറിന് വേണ്ടി വീടും കുടുംബവും ഒഴിവാക്കിയ ഹലീമയുടെ ദുരിത കഥ അറിഞ്ഞതോടെ അമീറിനെ കണ്ടെത്താനുള്ള ഓട്ടം തുടങ്ങി.
പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇയാളെ തേടി ബംഗാളിലേക്കും യാത്ര തിരിച്ചു. ഫിജോ ഹാരിസും ഇന്ദുജ പ്രകാശുമാണ് ഹലീമക്കൊപ്പം കൊല്‍ക്കത്തയില്‍ പോയി അമീറിനെ കണ്ടെത്തിയത്.
ഫിജോ ഹാരിഷ് അമീറിന്റെ ഫോട്ടോയും അഡ്രസും ഫേസ്ബുക്കിലിട്ടു. സന്നദ്ധ പ്രവര്‍ത്തകര്‍ അമീറിനെ തിരിച്ചറിഞ്ഞു.
ട്രെയ്നില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ അമീര്‍ ചികിത്സയിലാണെന്ന വിവരമാണ് ഇവര്‍ക്ക് കിട്ടിയത്. അങ്ങനെയാണ് പുനസമാഗമത്തിനും അവസരമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."