HOME
DETAILS
MAL
ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വോട്ടുകള്‍ കുറയും: ആര്. ബാലകൃഷ്ണപിള്ള
backup
May 11 2018 | 18:05 PM
ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് വോട്ടുകള്‍ കുറയുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണപിള്ള. മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ പകുതിയായി വോട്ടുകള്‍ കുറയും. ബി.ഡി.ജെ.എസ് വോട്ടുകള്‍ പൂര്‍ണമായും ഇടതുമുന്നണിക്ക് അനുകൂലമാകും. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. ശോഭനാ ജോര്‍ജ് സഹകരിക്കുന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യും.
മാണിയുടെ നിലപാടും എല്‍.ഡി.എഫിന് ഗുണകരമാകും. മാണി ഇടതുമുന്നണിയിലേക്ക് വരുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കും. ക്രൈസ്തവ സഭയുടെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമാണെന്നാണ് കരുതുന്നത്.
മദ്യവിരുദ്ധസമിതിയുടെ നിലപാട് പരാജയത്തിന് കാരണമാകില്ല. തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."