മരം വീണ് വീട് തകര്‍ന്നു; അന്തിയുറങ്ങാന്‍ ഇടമില്ലാതെ നിര്‍ധനകുടംബം
കൊട്ടാരക്കര: അയല്‍വാസിയുടെ തേക്കു മരം കാറ്റത്ത് കടപുഴകി വീണ് വീടു തകര്‍ന്നപ്പോള്‍ തലചായ്ക്കാന്‍ ഇടമില്ലാതായ നിര്‍ധനകുടുംബം പെരുവഴിയില്‍.
കോട്ടാത്തല പത്തടി തടത്തില്‍ ഭാഗത്ത് കാര്‍ത്തിക ഭവനില്‍ ശിവാനന്ദന്റെ വീടാണ് കഴിഞ്ഞ ദിവസം 6.30 ഓടെ ശക്തമായ കാറ്റില്‍ തേക്കു മരം വീണു തകര്‍ന്നത്. ഷീറ്റിട്ട ചെറിയ വീടായിരുന്നു. പഞ്ചായത്തില്‍ നിന്നും പാര്‍പ്പിട പദ്ധതിയില്‍ ഈ കുടുംബത്തിന് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയാക്കിയിട്ടില്ല. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ശിവാനന്ദന്റെ ഭാര്യ ലീല (46), വിദ്യാര്‍ഥിനിയായ മകള്‍ രേവതി (16) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിപ്പോള്‍ കൊട്ടാരക്കര താലൂക്കാശുപത്രയില്‍ ചികിത്സയിലാണ്. ലീലക്കും മകള്‍ രേവതിക്കും തലയക്കാണ് മുറിവേറ്റത്. അയല്‍വാസിയുടെ തേക്കു മരം കാലങ്ങളായി ഇവരുടെ വീടിന് ഭീഷണിയായി നിലനില്‍ക്കുകയായിരുന്നു. മുറിച്ചു മാറ്റണമെന്ന ആവശ്യം ഉടമ അവഗണിക്കുകയും ചെയ്തു.
കിടപ്പാടം പോലും നഷ്ടപ്പെട്ടതോടെ നിത്യരോഗിയായ ഭാര്യേയേയും മകളേയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ശിവാനന്ദന്‍. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."