HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
backup
May 11 2018 | 19:05 PM
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്. എന്നാല്‍ അന്വേഷണം വേഗത്തില്‍ പൂര്ത്തിയാക്കേണ്ടതുണ്ടെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇതോടെ കേസ് ഹൈക്കോടതി 22 നു പരിഗണിക്കാനായി മാറ്റി. പൊലിസിന്റെ മര്‍ദനം മൂലം ശ്രീജിത്ത് മരിച്ച കേസ് പൊലിസ് തന്നെ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ചാണ് ഭാര്യ അഖില സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."