HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡില്‍ സ്റ്റാറ്റിയൂട്ടറി പെന്ഷന് സംവിധാനം
backup
May 11 2018 | 19:05 PM
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം നടപ്പാക്കി. പെന്ഷന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വഖ്ഫ് ബോര്‍ഡ് ചെയര്മാന് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെമ്പര്‍മാരായ എം.സി മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ.എം ഷറഫുദ്ദീന്, അഡ്വ. ഫാത്തിമ റോസ്ന, നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി എ സാജിത, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ എം.കെ സാദിഖ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."