ഇന്ത്യാ - പാക് ബന്ധത്തില്‍ സൗഹാര്‍ദ പരമായ മാറ്റമുണ്ടാകണം: മണിശങ്കര്‍ അയ്യര്‍
കോട്ടയം: ഇന്ത്യാ-പാക് ബന്ധത്തില്‍ ചരിത്രപരമായി ഉടലെടുത്ത അസഹിഷ്ണുതയില്‍ മാറ്റം വരികയും സൗഹാര്‍ദപരമായ ബന്ധം ഉണ്ടാവുകയും വേണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്ന മണിശങ്കര്‍ അയ്യര്‍.
എം. ജി സര്‍വകലാശാലയിലെ രാജീവ് ഗാന്ധി ചെയര്‍ ഫോര്‍ പബ്ലിക് പോളിസി സ്റ്റഡീസും സ്കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സും ചേര്‍ന്നു സംഘടിപ്പിച്ച രാജീവ് ഗാന്ധി മെമ്മോറിയല്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിനപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗം.
മാറ്റിനിര്‍ത്തലുകളും ഒറ്റപ്പെടുത്തലുകളും ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുവാനേ ഉപകരിക്കൂവെന്നും പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."