രാജ്യം നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക: ഹൈദരലി തങ്ങള്‍
മലപ്പുറം: രാജ്യം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കുവാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സാമുദായിക സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കാംപയിനിന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
എല്ലാ വിഭാഗം മതവിശ്വാസികള്‍ക്കിടയിലും അര്‍ഥപൂര്‍ണമായ സഹകരണം ഉണ്ടാകുമ്പോഴാണ് രാജ്യം പുരോഗതി കൈവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറര്‍ എം. എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി. കെ സുബൈര്‍, പി. എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി. ജി മുഹമ്മദ്, കെ. എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി. വി മുഹമ്മദലി, എ. കെ. എം അഷറഫ്, പി. പി അന്‍വര്‍ സാദത്ത് പങ്കെടുത്തു. കാംപയിന് ഒരു വര്‍ഷം നീണ്ടു നില്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."