മിഷേലിന്റെ മരണം: അന്വേഷണത്തില്‍ വീഴ്ചയെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് പൊലിസ് കംപ്ലൈയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലിസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ തന്നെ തീരുമാനമെടുക്കേണ്ടതായിരുന്നു. അതിനുപകരം ഇവിടെ എസ്.ഐ ഇല്ലെന്നു പറഞ്ഞ് ഒരിക്കലും മടക്കി അയക്കാന്‍ പാടില്ലായിരുന്നു.
എസ്.ഐ ഇല്ലായിരുന്നുവെങ്കില്‍ സ്റ്റേഷനിലെ ഉത്തരവാദിത്തപ്പെട്ട അടുത്തയാള്‍ നടപടി സ്വീകരിക്കണമായിരുന്നു. ഇത്തരം കാണാതായ കേസുകളുമായി വരുമ്പോള്‍ മുടന്തന്‍ ന്യായം പൊലിസ് പറയാന്‍ പാടില്ല. ഇതു സംബന്ധിച്ചു സംസ്ഥാന പൊലിസ് ചീഫിന്റെ സര്‍ക്കുലര്‍ നിലവിലുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ സര്‍ക്കുലര്‍ പൊലിസ് അനുസരിക്കാത്ത സാഹചര്യമാണ് കാണുന്നത്. അന്വേഷണം പൊലിസ് കംപ്ലൈയിന്റ് അതോറിറ്റി നീരീക്ഷിക്കുമെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."