HOME
DETAILS
MAL
വാഹന ലൈസന്‍സ്: മുസ്ലിം സ്ത്രീകളുടെ മതവിശ്വാസത്തെ നിഷേധിക്കില്ലെന്ന് മന്ത്രി
backup
March 16 2017 | 04:03 AM
തിരുവനന്തപുരം: വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട് മുസ്ലിം സ്ത്രീകളുടെ മതവിശ്വാസത്തെ നിഷേധിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു. വാഹന ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീകള്‍ ചെവികാണുന്ന വിധമെടുത്ത ഫോട്ടോ സമര്‍പ്പിക്കണമെന്നും അല്ലാത്ത അപേക്ഷകള്‍ നിരസിക്കണമെന്നുമുള്ള നിര്‍ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ല.
മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ലൈസന്‍സിനായി നല്‍കണം. ചെവി കാണുന്ന ഫോട്ടോ വേണമെന്ന നിര്‍ബന്ധമില്ല. ഇത്തരത്തില്‍ അപേക്ഷകരെ പ്രയാസത്തിലാക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ചു ലഭിച്ച പരാതിയില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പി ഉബൈദുല്ല എം.എല്‍.എയെ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."