പളനിവേലുവിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
കാളികാവ്: തമിഴ്നാട് സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകനെ കേരളത്തിലെത്തിച്ചു. കരുവാരക്കുണ്ട് ആര്ത്തലകുന്നില് തോട്ടം തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണി ആയുധങ്ങള്‍ അപഹരിച്ചുവെന്ന കേസിലാണ് സേലത്തുനിന്ന് ഇയാളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. സേലം വീരാണം പൊലിസ് സ്റ്റേഷന് പരിധിയിലെ ചിന്ത്യര് പള്ളിക്കോടത്തല്ലൂര് പളനിവേലുവിനെ (36) സായുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചുവെന്ന കേസില്‍ ആറുമാസം മുന്‍പാണ് തമിഴ്നാട് പൊലിസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പളനിവേലുവിനെ മേട്ടൂരില്‍ നിന്ന് പിന്നീട് പിടികൂടുകയായിരുന്നു.
അതേസമയം നിലമ്പൂര്‍ വനത്തില്‍ വെടിയേറ്റു മരിച്ച കുപ്പുദേവരാജിന്റെ കൂടെയുണ്ടായിരുന്ന ചന്തു അട്ടപ്പാടിയിലേക്ക് കടന്നതായി സൂചന. ചൊവ്വാഴ്ച നിലമ്പൂരില്‍നിന്ന് അഗളിയിലേക്ക് ബസ് മാര്‍ഗം പോയതായാണ് വിവരം. പൊലിസ് ശക്തമായ തിരച്ചില്‍ നടത്തിയെങ്കിലും ചന്തുവിനെ കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."