തര്‍ക്കത്തിന് അയവ്: കൊളീജിയം നടപടിക്രമങ്ങളുടെ മാര്‍ഗരേഖയായി
ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം രൂപീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും ജുഡീഷ്യറിക്കും ഇടയിലുണ്ടായ തര്‍ക്കങ്ങള്‍ക്കു പരിഹാരമാകുന്നു. കൊളീജിയം രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖ തയാറായതോടെയാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നത്.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ കൊളീജിയമാണ് അന്തിമരൂപം നല്‍കിയത്.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി നിയമിക്കാനുദ്ദേശിക്കുന്ന ജഡ്ജിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് കൊളീജിയം മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്.
ജഡ്ജി നിയമനത്തിനു കൊളീജിയത്തെ സഹായിക്കുന്നതിന് രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും സെക്രട്ടേറിയറ്റ് രൂപീകരിക്കാനും തീരുമാനമായി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകര്‍ എന്നിവരാണ് കൊളീജിയത്തിലെ മറ്റംഗങ്ങള്‍.
കൊളീജിയം രൂപീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുണ്ടായ തര്‍ക്കം ജഡ്ജിമാരുടെ നിയമനത്തെ ബാധിച്ചിരുന്നു. നിലവില്‍ രാജ്യത്തെ ഹൈക്കോടതികളില്‍ ആവശ്യത്തിനുള്ളതിന്റെ 60 ശതാനം ജഡ്ജിമാരുടെ ഒഴിവുകളുണ്ട്.
ജഡ്ജിമാരുടെ നിയമനത്തിനായി ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഒക്‌ടോബറില്‍ റദ്ദാക്കിയിരുന്നു. കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും അതിനാല്‍ പരിഷ്‌കരണം ആവശ്യമാണെന്നും നിരീക്ഷിച്ചാണ് ഇതു പരിഷ്‌കരിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് പരിഷ്‌കരണത്തിനുള്ള മാര്‍ഗരേഖ കൊളീജിയം തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."