റിയാദ്: പെട്രോകെമിക്കല്‍ രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ സഊദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു. ഒ.എന്‍.ജി.സി പെട്രോ അഡീഷന്‍സ് ലിമിറ്റഡ് (ഒപെല്‍) ന്റെ പകുതി ഓഹരി വാങ്ങുന്നതിനാണ് സാബിക് ഒരുങ്ങുന്നത്. 4.6 ബില്യന്‍ ഡോളര്‍ ഓഹരിയുടെ പകുതിയാണ് സാബിക് ലക്ഷ്യമിടുന്നത്.
അന്‍പത് ശതമാനം ഓഹരിയുമായി ഒ.എന്‍.ജി.സിയാണ് ഒപെലിലെ പ്രധാന ഓഹരി ഉടമ. ഒപെലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ ബറൂച് ജില്ലയിലാണ്. ഇവിടെ 13,500 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പെട്രോകെമിക്കല്‍ കമ്പനിയാണ് ഒപെല്‍. കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ ചെയ്ത പ്ലാന്റിന്റെ ആകെ ശേഷി 1.1 മില്യന്‍ ടണ്‍ പെട്രോകെമിക്കലാണ്. പ്ലാന്റിന്റെ മുഴുവന്‍ ശേഷിയോടെയുള്ള പ്രവര്‍ത്തനം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തുടങ്ങിയത്. നേരത്തെയും നിരവധി വിദേശ കമ്പനികള്‍ ഒപെല്‍ കമ്പനിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിനായി സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ, കുവൈത്ത് പെട്രോകെമിക്കല്‍ എന്നിവയുമായി ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."