കശ്മിരില്‍ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ പി.ഡി.പി-ബി.ജെ.പി സഖ്യത്തിനെതിരേ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചു.
നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂക്ക് അബ്ദുല്ല ശ്രീനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ജമ്മു കശ്മിര് സംസ്ഥാന പ്രസിഡന്റ് ഗുലാം അഹ്മദ് മിര്‍ അനന്ത് നാഗ് മണ്ഡലത്തിലും മത്സരിക്കും.
കഴിഞ്ഞ ദിവസം സഖ്യസാധ്യത സംബന്ധിച്ച് ഇരുപാര്‍ട്ടി നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. ഭരണ കക്ഷിക്കെതിരേ സാധ്യമായ തരത്തില്‍ മറ്റുള്ളവരുമായി ചേര്‍ന്ന് മത്സരിക്കുകയെന്ന കോണ്‍ഗ്രസ് നയത്തിന്റെ അടിസ്ഥാനത്തിലാണ് നാഷനല്‍ കോണ്‍ഫറന്‍സുമായി ചേരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
അനന്ത്നാഗ് സീറ്റില്‍ പി.ഡി.പി-ബി.ജെ.പി സഖ്യസ്ഥാനാര്‍ഥി മുഫ്തി തസാദുഖ് ഹുസൈനാണ് മത്സരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകനും സിനിമാ രംഗത്തുനിന്ന് അടുത്തകാലത്ത് രാഷ്ട്രീയത്തിലേക്ക് വരികയും ചെയ്തയാളാണ് ഹുസൈന്.
സഹോദരിയും കശ്മിര് മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശ്രീനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് പി.ഡി.പിയില്‍ ചേര്‍ന്ന നസിര്‍ അഹ്മദ് ഖാന് ആണ്.
ശ്രീനഗര്‍ മണ്ഡലത്തിലേക്കുള്ളതെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിനും അനന്ത് നാഗ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."