പഞ്ചാബിലും വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നു: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിലും കൃത്രിമം നടന്നതായി എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചതിനാല്‍ പാര്‍ട്ടിക്കു ലഭിക്കേണ്ട 25 ശതമാനത്തോളം വോട്ടുകള്‍ അകാലിദള്‍- ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കെജ്്‌രിവാള്‍ ആരോപിച്ചു. ചില ബൂത്തുകളില്‍ എ.എ.പിയ്ക്ക് ലഭിച്ച വോട്ടുകള്‍ അവിടത്തെ സജീവ എ.എ.പി വളണ്ടിയര്‍മാരുടെ എണ്ണത്തിനേക്കാള്‍ കുറവായിരുന്നു. പ്രോഗ്രാമുകളില്‍ മാറ്റംവരുത്തി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമം നടത്താന്‍ സാധിക്കുമെന്നതിനാല്‍ പഴയ ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക താല്‍പര്യം കാണിക്കണമെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറൈശി ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാക്കുന്നതിന് കമ്മിഷന്‍ ജനങ്ങളുമായി ആശയവിനിമയം നടത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മാസം ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് എ.എ.പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അത് തള്ളിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."