ഇരട്ടകള്‍ക്ക് ഇണയായി ഇരട്ടകള്‍
ശാസ്താംകോട്ട: ഇരട്ടകള്‍ക്ക് ഇണകളയായി ഇരട്ടകള്‍ എത്തിയത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കൗതുകമായി. ശൂരനാട് തെക്ക് കണ്ണമത്ത് വീട്ടില്‍ രഘുനാഥന്‍ പിള്ള സുഭ്രാമ്മ ദമ്പതികളുടെ ഇരട്ട മക്കളായ അനീഷിനും അഭിലാഷിനുമാണ് ഈ അപൂര്‍വ ഭാഗ്യം ലഭിച്ചത്.
മാസങ്ങളായ വധുവിനെ തെരഞ്ഞുനടക്കുന്നതിനിടയിലാണ് കൊട്ടരക്കര ഉമ്മനൂര്‍ പഞ്ചായത്തിലെ മീത്തില്‍ തെക്കതില്‍ സെന്‍ പിള്ള ഗീതാകുമാരി ദമ്പതികളുടെ ഇരട്ടകളായ പെണ്‍മക്കളായ സൂര്യയുടെയും രൂപയുടെയും ആലോചന വന്നത്.
ഇന്നലെ കൊട്ടാരക്കര വിലങ്ങറ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ വച്ച് ഇവരുടെ വിവാഹം നടന്നു. അനീഷ് സൂര്യയെയും അഭിലാഷ് രൂപയേയും താലി ചാര്‍ത്തി. സൂര്യയും രൂപയും എം.കോം വിദ്യാര്‍ഥികളാണ്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ജോലിക്കാരനാണ് അനീഷ്. അഭിലാഷ് തിരക്കഥാകൃത്താണ്.
ഇരട്ടകളെ തന്നെ കിട്ടണമെന്ന ഇരട്ടകളുടെ ആഗ്രഹം സഫലീകരച്ച സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."