പറക്കുംതളിക ബൈജു വിവാദം: പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
കാട്ടാക്കട: പറക്കുംതളിക ബൈജു വിവാദത്തില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തല്‍. കുപ്രസിദ്ധ കുറ്റവാളി പറക്കുംതളിക ബൈജുവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന വിവാദത്തില്‍ പൊലിസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്.
കഴിഞ്ഞ ഞായറാഴ്ച വിളപ്പില്‍ശാല പൊലിസ് സ്റ്റേഷന് പരിധിയിലുള്ള പൊന്നെടുത്തകുഴിയില് ബന്ധുക്കളുമായുണ്ടായ സംഘട്ടനത്തില്‍ പറക്കുംതളിക ബൈജുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലിസ് പറക്കുംതളികയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്കിടെ പിറ്റേന്ന് പറക്കുംതളിക ആശുപത്രിയില്‍ നിന്ന് മുങ്ങി. ഇതോടെ കൊടും കുറ്റവാളിയെ പൊലിസ് രക്ഷപെടാന്‍ അനുവദിച്ചുവെന്ന് ആക്ഷേപമുയര്‍ന്നു. നിലവില്‍ റൂറല്‍ പൊലിസ് ലിമിറ്റില്‍ ഒരിടത്തും പറക്കുംതളികയ്ക്കെതിരേ കേസുകളില്ല.
രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഏതെങ്കിലും കേസില്‍ വാറണ്ട് നിലനില്‍ക്കവെ കുറ്റവാളിക്ക് ജയില്‍ മോചനം സാധിക്കില്ല. വിളപ്പില്‍ശാല പൊലിസ് സ്റ്റേഷനില്‍ 2010 നു ശേഷം പറക്കും തളികയുടെ പേരില്‍ പെറ്റി കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതാണ് പറക്കുംതളിക പിടികിട്ടാപുള്ളിയെന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നത്. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വഷിച്ച് റിപ്പോര്‍ട്ട് നല്കുവാന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ശ്യാംലാലിനെ ജില്ലാ പൊലിസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു.
ഇദ്ധേഹത്തിന്റെ അന്വേഷണത്തില്‍ വിളപ്പില്‍ശാല പൊലിസ് കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാതായി സൂചന. വിളപ്പില്‍ശാല എസ്.ഐ ഉള്‍പ്പടെയുള്ളവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഇന്ന് വിശദമായ റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് കൈമാറുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."