HOME
DETAILS

ജില്ലയില്‍ വിതരണം ചെയ്തത് 8.80 ലക്ഷം റേഷന്‍ കാര്‍ഡുകള്‍

  
backup
May 12 2018 | 04:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%a4

 

തിരുവനന്തപുരം: ജില്ലയിലെ റേഷന്‍ വിതരണത്തിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹമായി കടന്നുകൂടിയ 23,255 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ കെ. സുരേഷ് കുമാര്‍ അറിയിച്ചു.
ഇവരെ കണ്ടെത്തി മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുകയും പകരം അര്‍ഹരായ പട്ടികയില്‍പ്പെടാത്തവരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. അര്‍ഹരായിട്ടും പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന 1687 പേരെ അന്ത്യോദയാ അന്ന യോജന ലിസ്റ്റില്‍ പുതുതായി ചേര്‍ത്തു.
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍ മാത്രം 425 പേരെ ഇപ്രകാരം ഉള്‍പ്പെടുത്തി. മുന്‍ഗണനാ കാര്‍ഡിനത്തില്‍ ജില്ലയിലാകെ 17,902 പേരെ പുതുതായി ഉള്‍പ്പെടുത്തി. ജില്ലയിലാകെ 1888 റേഷന്‍ കടകളിലായി 8,80,205 കാര്‍ഡ് ഉടമകളാണുള്ളത്. 63,385 അന്ത്യോദയാ അന്ന യോജനാ കാര്‍ഡുകളും(മഞ്ഞ), 3,41,332 മുന്‍ഗണനാ കാര്‍ഡുകളും (ചുമപ്പ്), 2,50,801 സബ്‌സിഡി കാര്‍ഡുകളും (നീല), 2,24,687 മുന്‍ഗണനേതര കാര്‍ഡുകളും നിലവിലുണ്ട്. റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിയാല്‍ ഉപഭോക്താവിന് മൊബൈല്‍ വഴി സന്ദേശം നല്‍കുന്ന പുതിയ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ്.
വാതില്‍പ്പടി റേഷന്‍ വിതരണം കാര്യക്ഷമമായി ജില്ലയില്‍ നടന്നുവരുന്നു. മൊത്തവിതരണക്കാരെ ഒഴിവാക്കി സിവില്‍ സപ്ലൈസ് വകുപ്പിനാണ് ഇപ്പോള്‍ വിതരണ ചുമതലയെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  12 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  12 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  12 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  12 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  12 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  12 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  12 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago