ശരീരത്തിന് പുറത്ത് ഹൃദയവുമായി പാകിസ്താനില്‍ കുഞ്ഞ് പിറന്നു
ഇസ്ലാമാബാദ്: ശരീരത്തിന് പുറത്തുള്ള ഹൃദയവുമായി പാകിസ്താനില്‍ കുഞ്ഞ് ജനിച്ചു. മുള്‍ത്താനിലാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ ചികിത്സാസൗകര്യങ്ങള്‍ കുറവായതിനാല്‍ കുഞ്ഞിനെ ലാഹോറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഹൃദയം ശരീരത്തിനുള്ളില്‍ വയ്ക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇത് കുട്ടിക്ക് നല്ലൊരു ജീവിതം സമ്മാനിക്കുമെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ടാക്സി ഡ്രൈവറായ കുഞ്ഞിന്റെ പിതാവ് കുട്ടിയുടെ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 55 മുതല്‍ 79 ലക്ഷം ജന്മങ്ങള് സംഭവിക്കുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ ഹൃദയം ശരീരത്തിനു പുറത്തുവരുന്നത്. എക്ടോപിയ കോര്‍ഡിസ് എന്നാണ് ഈ അവസ്ഥയ്ക്ക് വൈദ്യശാസ്ത്രം നല്കിയ പേര്.
കഴിഞ്ഞ ദിവസം അസമിലെ ദുബ്രി ജില്ലയില്‍ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് ശരീരത്തിന് പുറത്തായിരുന്നു. കുഞ്ഞിനെ ശസ്ത്രക്രിയക്കായി ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ 15 മണിക്കൂര്‍ ഹൃദയമിടിപ്പ് നിന്നുപോയ ഒന്‍പതുമാസം പ്രായമായ നതാന്‍ ബെര്‍നെ എന്ന കുഞ്ഞിനെ മാരത്തണ്‍ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."