എന്‍.എസ്.ജി: ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് യു.എസ്
വാഷിങ്ടണ്‍: എന്‍.എസ്.ജി ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് യു.എസ് ഭരണകൂടം. നേരത്തെ ഒബാമയുടെ ഭരണകാലത്തും യു.എസ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന എതിര്‍ക്കുകയായിരുന്നു. ട്രംപ് ഭരണകൂടത്തിനും ഇക്കാര്യത്തില്‍ നയംമാറ്റമില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് പറഞ്ഞു.
48 അംഗരാജ്യങ്ങളുടെ എന്‍.എസ്.ജി ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് പ്രതികരിച്ചത്. ബുഷ് ഭരണകാലം മുതല്‍ യു.എസ് ഇക്കാര്യത്തില്‍ ഇന്ത്യയോടൊന്നിച്ച് പ്രവര്‍ത്തിച്ചുവരുന്നു. ഈ ആഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ചൈനയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ എതിര്‍ക്കുന്ന ചൈനയുമായി ഇക്കാര്യത്തില്‍ യു.എസ് ചര്‍ച്ച നടത്തുമോയെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം ഫ്ളോറിഡയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."