HOME
DETAILS

സിറിയന്‍ യുദ്ധത്തിന്റെ ആറാം വാര്‍ഷികത്തിലും രക്തച്ചൊരിച്ചില്‍

  
backup
March 16 2017 | 04:03 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86



ദമസ്‌കസ്: ആറുവര്‍ഷം മുന്‍പ് സിറിയയിലെ ദരായയിലും ദമസ്‌കസിലും അലെപ്പോയിലും പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ഇന്ന് സിറിയന്‍ ജനതയുടെ തോരാകണ്ണീരായിരിക്കുന്നത്. ബശാറുല്‍ അസദ് സര്‍ക്കാരിന്റെ പ്രതികാര നടപടി നീണ്ടത് പിന്നീട് അരുംകൊലകളിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും. ഇന്നലെ സിറിയന്‍ യുദ്ധത്തിന്റെ ആറാം വാര്‍ഷികദിനത്തിലും രാജ്യത്ത് സ്‌ഫോടനത്തിനും രക്തച്ചൊരിച്ചിലിനും കുറവുണ്ടായില്ല. ഇന്നലെ ദമസ്‌കസിലുണ്ടായ സ്‌ഫോടനത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്. സിറ്റിപാലസിലെ നീതിന്യായ കാര്യാലയത്തിലായിരുന്നു സ്‌ഫോടനം.
റൗബ ജില്ലയിലെ റസ്റ്റോറന്റിലും ചാവേര്‍ സ്‌ഫോടനം നടന്നു. ഇവിടെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് ലഭ്യമായിട്ടില്ല. ആറുവര്‍ഷത്തെ ദുരന്തത്തിന്റെ കണക്കെടുക്കുമ്പോള്‍ അഞ്ചുലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ പറയുന്നത്. 76 ലക്ഷം പേര്‍ ഭവനരഹിതരായി.
ആഭ്യന്തര യുദ്ധത്തിനിടെ ഐ.എസ് ആക്രമണം കൂടി വര്‍ധിച്ചതോടെ സിറിയന്‍ ജനത അക്ഷരാര്‍ഥത്തില്‍ നിസഹായരായി. സര്‍ക്കാര്‍സേനയും ഭീകരരും അവര്‍ക്കുമേല്‍ ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു. സര്‍ക്കാര്‍സേന ജനവാസ കേന്ദ്രങ്ങളിലും ഫ്‌ളാറ്റുകളിലും ബാരല്‍ബോംബ് സ്‌ഫോടനം നടത്തിയാണു ജനങ്ങളെ കൊന്നൊടുക്കിയത്.
റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സേന സ്‌കൂളുകളും ആശുപത്രികളും കേന്ദ്രീകരിച്ച് വ്യോമാക്രമണം നടത്തി ആയിരക്കണക്കിന് കുരുന്നുകളെ കൊന്നൊടുക്കി. ഇതിനിടെ സൈന്യവും ഐ.എസും പലപ്പോഴായി രാസായുധ ആക്രമണങ്ങളും നടത്തി. സിറിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ അടിയന്തര സഹായം തേടുകയാണ്.
സിറിയന്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ടത് 2016ല്‍ ആണെന്ന് കഴിഞ്ഞ ദിവസം യുനിസെഫ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം 500 യു.എസ് മറീനുകളെ കൂടി സിറിയയിലേക്ക് അയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago