HOME
DETAILS
MAL
അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധം
backup
June 25 2016 | 02:06 AM
കൊച്ചി: സംസ്ഥാനത്തെ അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മൂന്നു ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വണ്ണാത്തിച്ചിറയിലെ ആനി ബാബു, കണ്ണൂര്‍ ഇരിക്കൂറിലെ ജോയി ജോസഫ്, തൊടുപുഴ മീന്‍മുട്ടിയിലെ ജോസഫ് മാത്യു എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ഉത്തരവ്. സംസ്ഥാനത്ത് 2014-15ല്‍ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നതിനു പരാസ്ഥിതികാനുമതി നിര്‍ബന്ധമാക്കി ഉത്തരവ് നല്‍കിയിരുന്നുവെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."