ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്മാന് സ്ഥാനം രാജിവച്ചു
ദുബൈ: ഐ.സി.സി ചെയര്മാന് സ്ഥാനത്ത് നിന്ന് ശശാങ്ക് മനോഹര്‍ രാജിവച്ചു. സ്ഥാനമേറ്റ് എട്ടു മാസത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണ് മനോഹര്‍ രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
ഏറ്റവും സത്യസന്ധമായിട്ടാണ് പദവി വഹിച്ചത്. പക്ഷപാതപരമായി ആരോടു പെരുമാറിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ട്. അതിനാല്‍ ചെയര്മാന് സ്ഥാനത്ത് തുടരാനാവില്ലെന്ന് അദ്ദേഹം രാജിക്കത്തില്‍ സൂചിപ്പിച്ചു. നേരത്തെ കഴിഞ്ഞ വര്‍ഷം മെയിലാണ് മനോഹര്‍ ചെയര്മാന് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം അദ്ദേഹത്തിന്റെ സമീപകാല പ്രവൃത്തികള്‍ക്കെതിരേ ബി.സി.സി.ഐ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഐ.സി.സി അംഗങ്ങളായ മൂന്നു രാജ്യങ്ങള്‍ ഭൂരിഭാഗം വരുമാനം കൈവശം വയ്ക്കുന്നതിനെതിരേയുള്ള മനോഹറിന്റെ നീക്കങ്ങളായിരുന്നു ബി.സി.സി.ഐയെ ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."