ശിക്ഷ കടുപ്പിച്ചാല്‍ കുറ്റകൃത്യം കുറയില്ല: പ്രൊഫ. എം.കെ സാനു
കൊച്ചി: ശിക്ഷ കടുപ്പിച്ചാല്‍ സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നത് മിഥ്യാധാരണയാണെന്ന് പ്രൊഫ.എം.കെ സാനു. ലോ കോളജിനു മുന്നില്‍ നിയമ വിദ്യാര്‍ഥി സംഘടനയായ പീപ്പിള്‍ വോയ്‌സ് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 49 ാം ദിവസത്തില്‍ സംഘടിപ്പിച്ച 'പ്രതിയല്ല, പ്രതിവിധിയാണ് ആവശ്യം' എന്ന ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനന്മയെ ഉദ്‌ഘോഷിക്കുന്ന സാര്‍വത്രിക സംസ്‌കാരമാണ് വളര്‍ത്തേണ്ടത്. ശിക്ഷ വര്‍ധിപ്പിച്ച് അടുത്ത സുപ്രഭാതത്തില്‍ കുറ്റകൃത്യം കുറയുമെന്നു കരുതുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നാലരയോടെ ആരംഭിച്ച ബഹുജന സംഗമത്തില്‍ വിദ്യാര്‍ഥികളും അഡ്വ. എ. ജയശങ്കര്‍, പ്രഫ. കെ. അരവിന്ദാക്ഷന്‍ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. ബലാത്സംഗക്കേസുകളില്‍ കുറ്റവാളികളാകുന്നവരുടെ ലൈംഗിക ശേഷി നശിപ്പിക്കണമെന്നടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."