റോ റോ സര്‍വീസ്; വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം
കൊച്ചി: കോര്‍പറേഷന്‍ നിര്‍മിച്ച റോ റോ വെസലുകളുടെയും ജെട്ടിയുടെയും പ്രവര്‍ത്തനം അവതാളത്തിലാണെന്നും ഇതേക്കുറിച്ച് വിജലന്‍സ് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. റോ-റോ വെസലുകള്‍ നിര്‍മിച്ച ഷിപ്പ് യാര്‍ഡിനും ജെട്ടി നിര്‍മിച്ച പോര്‍ട്ട് ട്രസ്റ്റിനും ട്രയല്‍ റണ്ണ് പോലും നടത്താതെ പൂര്‍ണ്ണമായ തുക മുന്‍കൂറായി കൈമാറിയതിനെക്കുറിച്ചും 16 കോടി രൂപയിലധികം ചിലവഴിച്ച് നിര്‍മ്മിച്ച ഈ സംവിധാനം 10 മാസത്തിലധികമായി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താതെ എസ്.പി.വി രൂപീകരിക്കുന്നതിന് മന:പ്പൂര്‍വ്വമായി കാലതാമസം വരുത്തിയതും കൂടാതെ വേïത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ, ആവശ്യമായ ലൈസന്‍സില്ലാതെ സംസ്ഥാന മുഖ്യമന്ത്രിയെ കൊï് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിപ്പിച്ചതും വേïത്ര സുരക്ഷിതത്വമില്ലാതെ അപകടകരമായ കപ്പല്‍ ചാലിലൂടെ അദ്ദേഹത്തെ റോ-റോ വെസ്സലിലൂടെ യാത്ര ചെയ്യിപ്പിച്ചതിനെക്കുറിച്ചും സമഗ്രമായ അന്വേഷണത്തിന് വിജിലന്‍സിന് ചുമതലപ്പെടുത്തണമെന്നുമാണ് കത്തിലെ അവശ്യം.
കൂടാതെ ഡി.പി.ആറില്‍ നിന്ന് വ്യതിചലിച്ച് ജെട്ടിയുടെ നിര്‍മ്മാണം നടത്തിയതും ജെട്ടി നിര്‍മ്മാണത്തിന് പോര്‍ട്ട് ട്രസ്റ്റിന് 72ലക്ഷം രൂപ അധികം നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന ലോക്കല്‍ ഫï് ഓഡിറ്റിന്റെ കïെത്തലിനെ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി വി.പി ചന്ദ്രന്‍,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൂര്‍ണ്ണിമ നാരായണന്‍, ജിമിനി, ഷീബാലാല്‍, ജയന്തി പ്രേംനാഥ്, ബെനഡിക്ട് ഫെര്‍ണാïസ് തുടങ്ങിയ കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു കൊï് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."