കുണ്ടറയിലെ പത്തുവയസുകാരിയുടെ മരണം: ഒന്‍പത് പേര് കസ്റ്റഡിയില്‍
കൊല്ലം: രണ്ടു മാസം മുന്പ്് കൊല്ലം കുണ്ടറയില്‍ വീട്ടിലെ ജനല്‍ക്കമ്പിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട ഒന്‍പത് പേര് പൊലിസ് കസ്റ്റഡിയില്‍. ഇവരെ പൊലിസ് ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിന്റെ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കിയിട്ടുണ്ട്.
രണ്ട് ഡി.വൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ 10 ടീമുകള്‍ കേസ് അന്വേഷിക്കുമെന്നും കുട്ടിയുടെ ബന്ധുക്കള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൊല്ലം റൂറല്‍ എസ്.പി അറിയിച്ചു.
അതേസമയം, കേസില്‍ വീഴ്ച വരുത്തിയ എസ്.ഐയെ സസ്പെന്റ് ചെയ്തു.നേരത്തെ മൃതദേഹത്തിനൊപ്പം കാണപ്പെട്ട കുറിപ്പ് പൊലിസ് ഫോറന്‍സിക് പരിശോധനക്കയച്ചിരുന്നു. കുറിപ്പിലെ കൈയ്യക്ഷരം കുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മൊഴിയെ തുടര്‍ന്നാണ് കുറിപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയച്ചത്. പഴയ ലിപിയിലായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. ഇതു പ്രായമുള്ള ആളുകളുടെ കൈയ്യക്ഷരമെന്ന സംശയം നേരത്തേ ഉണ്ടായിരുന്നെങ്കിലും കുണ്ടറ പൊലിസ് ഇതു അവഗണിക്കുകയായിരുന്നു.
ജനുവരി 14 നാണ് പത്ത് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മാതാവും പിതാവും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും.
http://suprabhaatham.com/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."