HOME
DETAILS

വിദേശികളുടെ ഇഖാമ പുതുക്കാത്ത തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു

  
backup
March 16 2017 | 08:03 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%96%e0%b4%be%e0%b4%ae-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

 

ജിദ്ദ: വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാത്ത തൊഴിലുടമകള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ ബാധകമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വിദേശികളുടെ തിരിച്ചറിയില്‍ രേഖയായ ഇഖാമ പുതുക്കാത്ത സ്‌പോണ്‍സര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനും മന്ത്രാലയം നീക്കം ആരംഭിച്ചു. ഇഖാമ പുതുക്കാത്തതിനുള്ള പിഴയും മറ്റു ശിക്ഷാ നടപടികളും തൊഴിലുടമകള്‍ക്കെതിരെ സ്വീകരിക്കും. നിലവില്‍ കൃത്യസമയത്ത് ഇഖാമ പുതുക്കാത്തവര്‍ക്ക് ജവാസാത്ത് ഡയറക്ടറേറ്റ് പിഴ ചുമത്തുന്നുണ്ട്. ആദ്യ തവണ ഇതു 500 റിയാലാണ്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയുമാണ്.

ഇതിനു പുറമെയാണ് ഇഖാമ പുതുക്കാത്ത തൊഴിലുടമകള്‍ക്കെതിരെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും ശിക്ഷാ നടപടിയും സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചത്. അതേ സമയം സഊദിയിലെത്തി നിശ്ചിത സമയത്തിനകം തൊഴിലുടമകള്‍ ഇഖാമ എടുക്കാത്ത സന്ദര്‍ഭങ്ങളിലും കാലാവധി അവസാനിച്ച ഇഖാമ പുതുക്കി നല്‍കാത്ത സാഹചര്യങ്ങളിലും തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റു സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു. തുടര്‍ച്ചയായി മൂന്നു മാസത്തെ ശമ്പളം ലഭിക്കാത്ത തൊഴിലാളികളെയും സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി നല്‍കും.

തുടര്‍ച്ചയായി രണ്ടു മാസത്തെ വേതനം വിതരണം ചെയ്യാത്ത തൊഴിലുടമകള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ നിര്‍വെക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പിഴകളും മറ്റു ശിക്ഷാ നടപടികളും ഒഴിവാക്കുന്നതിന് കാലാവധി അവസാനിക്കുന്നതിന് മുമ്പായി വിദേശ തൊഴിലാളികളുടെയും ആശ്രിതരുടെയും ഇഖാമ പുതുക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റും ആവശ്യപ്പെട്ടു. ഇതിനായി ജവാസാത്ത് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റുമായി സഹകരിച്ച് പുതുത്തായി പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും ഇഖാമയുടെ കാലാവധി അറിയാനും പുതുക്കാനും സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago