HOME
DETAILS
MAL
മുസ്ലിംലീഗിന്റെ ചിന്തന്‍ ബൈഠക് ഏപ്രിലില്‍ ഗോവയില്‍
backup
March 16 2017 | 10:03 AM
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ഗോവയില്‍ മുസ്ലിംലീഗ് അടുത്തമാസം ചിന്തന്‍ ബൈഠക് സംഘടിപ്പിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന യോഗത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി സംബന്ധിച്ചും വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്തും.
ന്യൂനപക്ഷങ്ങളുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിനു മുമ്പാകെ വയ്ക്കേണ്ട അവകാശപത്രികയും ചിന്തന്‍ ബൈഠകില്‍ തയാറാക്കാനും ഇന്നു ഡല്‍ഹിയില്‍ നടന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."