HOME
DETAILS
MAL
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം
backup
March 16 2017 | 10:03 AM
കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം. സംഭവത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.എഫ്.ഐ- കെ.എസ്.യു വിദ്യാര്‍ഥികള്‍ തമ്മിലുള്ള കൈയാങ്കളിയാണ് സംഘട്ടനത്തിലേക്കെത്തിയത്. കോളജ് യൂനിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിന് വഴിവച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി മര്‍ദിക്കുകയായിരുന്നുവെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു.
തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."