ഭൂരഹിതര്‍ക്ക് ഭൂമി നല്കാന് സമയബന്ധിത പദ്ധതി
തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് ഭൂമി നല്കാന് സമയബന്ധിത ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം നടപ്പാക്കുമെന്ന് ഗവര്‍ണര്‍. ഭൂപരിഷ്ക്കരണ നിയമത്തിന് കോട്ടംതട്ടാതെ എല്ലാ പ്രക്രിയയും പൂര്‍ത്തിയാക്കാനും റീസര്‍വെ സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ സമയപരിധി നിശ്ചയിക്കാനും തീരുമാനിക്കും. കൃഷിയോഗ്യമായ തണ്ണീര്‍ത്തടങ്ങളുടേയും നെല്‍പ്പാടങ്ങളുടേയും ഡാറ്റാബാങ്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കും. ദീര്‍ഘകാലമായി മലബാറിലുള്ള വ്യക്തികളുടെ കൈകളിലെ കുറഞ്ഞ വിസ്തീര്‍ണത്തിലുള്ള ഭൂമി പതിച്ചുകൊടുക്കാന്‍ തീരുമാനിക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും.
പ്ലാസ്റ്റിക് മുക്ത ശബരിമല എന്ന ലക്ഷ്യത്തിനായി നടപടി എടുക്കും. ദേവസ്വം ഭൂമികളുടെ പ്രത്യേക സര്‍വേ നടത്തും. കാവുകള്‍, ആല്‍ത്തറകള്‍ സംരക്ഷിക്കാന്‍ പദ്ധതി കൊണ്ടുവരും. നികുതി പിരിവുകള്‍ ആധുനികവത്ക്കരിച്ച് വരുമാനം വര്‍ധിപ്പിക്കും. എല്ലാ വകുപ്പുകളേയും ഉള്‍പ്പെടുത്തിയുള്ള സംയോജിക ചെക്ക്പോസ്റ്റ് സമ്പ്രദായത്തിലേക്ക് ഉടന്‍ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."