വികസനം തടസപ്പെടുത്തുന്നവരുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല: മന്ത്രി എ.കെ ശശീന്ദ്രന്‍
ഫറോക്ക് : നാടിന്റെ വികസനം ദുര്‍വ്യാഖ്യാനം ചെയ്തു തടസപ്പെടുത്തുന്നവരുടെ മുന്‍പില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. വികസന പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയും അവരുടെ പ്രയാസങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതുമാണ് സര്‍ക്കാര്‍ നിലപാട്.
വികസനത്തെ പ്രയാസപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂര്‍ കൊളത്തറ റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കുളള പ്രതിഫല വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാലല്ലാതെ നാടിന്റെ വികസനം യാഥാര്‍ഥ്യമാവില്ലെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിന്റേത്. വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ജനപങ്കാളിത്തം ഉറപ്പ് വരുത്തി വികസന വിരോധികളും നാടിന്റെ ശത്രുക്കളും ഉയര്‍ത്തുന്ന എതിര്‍പ്പുകളെ തുറന്നു കാണിച്ച് ജനകീയ മുന്നേറ്റത്തിലൂടെയാണ് വികസനം നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.
റോഡ് വികസനത്തിനായി എല്ലാ നടപടിക്രമവും പൂര്‍ത്തീകരിച്ച് ഭൂമി വിട്ട് കൊടുക്കുന്ന ഇരുപത്തിനാല് പേര്‍ക്കാണ് വെള്ളിയാഴ്ച പ്രമാണപത്രിക മന്ത്രി നല്‍കിയത്. വി.കെ.സി.മമ്മത് കോയ എം.എല്‍.എ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കലക്ടര്‍ യു. വി ജോസ്, കോര്‍പറേഷന്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി.രാജന്‍, കൗണ്‍സിലര്‍ ശ്രീജ ഹരിഷ്, സ്‌പെഷല്‍ തഹസില്‍ദാര്‍ മോഹന്‍കുമാര്‍ ,വാളക്കട ബാലകൃഷ്ണന്‍, ടി.കെ അബ്ദുല്‍ ഗഫൂര്‍, പി. സി അഹമ്മദ്കുട്ടിഹാജി, ബഷീര്‍ കുണ്ടായിത്തോട്, ശശിധരന്‍ നാരങ്ങയില്‍, ബാലകൃഷ്ണന്‍ പുല്ലോട്ട് വിനോദ് പറന്നാട്ടില്‍ ,നരിക്കുനി ബാബുരാജ്, എയര്‍ലൈന്‍സ് അസീസ്, അഷറഫ് ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."