HOME
DETAILS

സ്വകാര്യ നഴ്‌സിങ് കോളജുകളിലെ പ്രവേശനം: വിദ്യാര്‍ഥികള്‍ക്കായി വലവിരിച്ച് ഏജന്‍സികള്‍

  
backup
May 12 2018 | 06:05 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95

 

മാനന്തവാടി: പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നതോടെ കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിങ് കോളജുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ ജില്ലയില്‍ ഏജന്‍സികള്‍ സജീവമായി.
മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവുന്ന ജനറല്‍ നഴ്‌സിങ് വിഭാഗത്തില്‍ അഞ്ചുവര്‍ഷം വരെ ശമ്പളമില്ലാതെ ജോലിചെയ്യിപ്പിച്ച് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ വലവിരിച്ചിരിക്കുന്നത്. ഫീസിളവുകളും ജോലി വാഗ്ദാനവും നല്‍കിയാണ് മാര്‍ക്ക് കുറവുള്ള ഇടത്തരം കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ കര്‍ണാടകയിലെ കോളജുകളിലേക്ക് ഇവര്‍ ആകര്‍ഷിപ്പിക്കുന്നത്.
മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ നാലും അഞ്ചും വര്‍ഷങ്ങളെടുക്കുമെന്നതാണ് ഇവിടങ്ങളില്‍ നടക്കുന്ന പ്രധാന തട്ടിപ്പുകളിലൊന്ന്. ഈ കാലയളവിലെല്ലാം മാനേജ്‌മെന്റ് നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ സൗജന്യമായി വിദ്യാര്‍ഥികള്‍ സേവനം ചെയ്യണം.
കര്‍ണാടകയിലെ ഭൂരിഭാഗം സ്വാകാര്യ കോളജുകള്‍ക്കും ഒരു വര്‍ഷത്തില്‍ 60 കുട്ടികളെയാണ് ഇന്ത്യന്‍ നാഷണല്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരത്തോടെ പരീക്ഷക്കിരുത്താന്‍ അനുമതിയുള്ളത്.
എന്നാല്‍ കണക്കിലധികം കുട്ടികളെ ചേര്‍ത്ത് ഇയര്‍ബാക്ക് ചെയ്ത് നാലും അഞ്ചും വര്‍ഷംകൊണ്ട് പരീക്ഷയെഴുതിക്കുന്ന രീതിയാണ് കോളജുകള്‍ സ്വീകരിക്കുന്നത്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വിദ്യാര്‍ഥിക്ക് ലഭിക്കുക. ഈ സര്‍ട്ടിഫിക്കറ്റിന് യാതൊരു വിലയും ഉണ്ടാവില്ല. ഇതിന് പുറമെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കോളജുകളും നിരവധിയാണ്.
വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിതമായ ഹോസ്റ്റലുകളോ ക്ലാസ് മുറികളോ ലാബോ ഇല്ലാത്ത കോളജുകളിലേക്കും കേരളത്തില്‍നിന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കുട്ടികളെയെത്തിക്കുന്ന ചുമതല കേരളത്തിലെ ഏജന്‍സികള്‍ക്കാണ്. ഒരുകുട്ടിയെ എത്തിച്ചാല്‍ 1,54,000 രൂപ വരെയാണ് കമ്മിഷന്‍ ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ വിവരങ്ങളുള്ള രജിസ്റ്റര്‍ സംഘടിപ്പിച്ചാണ് ഏജന്‍സികള്‍ കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്.
ഈ രജിസ്റ്റര്‍ ലഭിക്കുന്നതിനായി ഒരുകുട്ടിക്ക് പത്തും ഇരുപതും രൂപ ഏജന്‍സികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കും. പിന്നീട് കോണ്‍ടാക്ട് നമ്പറുകളില്‍ ഫോണ്‍വിളിച്ചാണ് കുട്ടികളെ കണ്ടെത്തുന്നത്. താല്‍പ്പര്യമുള്ളവരെ നിരിന്തരം ബന്ധപ്പെട്ടാണ് ഇടപാടുറപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  9 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  37 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago