പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ബന്ധു പിടിയില്‍
പോത്തന്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ബന്ധു പിടിയില്‍ .പെണ്‍കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവ് ശാന്തിഗിരി കാഞ്ഞാംപാറ ജനപ്രിയയില്‍ ചന്ദ്ര ബാബു (43)വാണ് പിടിയിലായത്.
കഴിഞ്ഞ മാസം പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി സ്കൂളില്‍ നടത്തിയ കൗണ്‍സിലിങില്‍ കുട്ടി അധ്യാപികയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ പൊലിസില്‍ അറിയിക്കുകയും തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷാകര്ത്താക്കള് പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. കണ്ണൂര്‍, എറണാകുളം ,ചേര്‍ത്തല എന്നിവിടങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പവും ബന്ധുക്കള്‍ക്കൊപ്പവും ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ഷാഡോ പൊലിസിന്റെ സഹായത്തോടെ പള്ളുരുത്തിയില്‍ വച്ചാണ് അറസ്റ്റു ചെയ്തത്.
ആറ്റിങ്ങല്‍ എ.എസ്.പി. ആദിത്യയുടെ മേല്‍ നോട്ടത്തില്‍ പോത്തന്‍കോട് സി.ഐ എസ്. ഷാജി, എസ്.ഐ ദീപു, എഎസ്.ഐ മോഹനന് നായര്‍, ഫ്രാങ്ക്ളിന്, വനിതാ ഓഫിസര്‍ താഹിറ, ഷാഡോ പൊലിസ് അംഗളായ ദിലീപ്,ഫിറോസ് ,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."