HOME
DETAILS
MAL
ജനറല്‍ ആശുപത്രിക്ക് മുന്നിലെ വഴിയോരക്കച്ചവടം; മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
backup
March 16 2017 | 19:03 PM
തിരുവനന്തപുരം: ജനറല്‍ ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സുകള്‍ക്ക് പോലും തടസം സൃഷ്ടിക്കും വിധം നടത്തുന്ന വഴിയോരക്കച്ചവടം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടി.
ആരോഗ്യവകുപ്പ് ഡയറക്ടറും സിറ്റി പൊലിസ് കമ്മിഷണറും ഏപ്രില്‍ 24 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കി. വഞ്ചിയൂര്‍ സ്വദേശി ദിലീപ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ആശുപത്രിക്ക് മുന്നിലെ വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് നേരത്തെയും കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതിയെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കേസ് ഏപ്രില്‍ 24 ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."