HOME
DETAILS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജലവിതരണത്തിന് ബദല്‍ സംവിധാനമില്ല

  
backup
May 12 2018 | 07:05 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-14

 

ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജലവിതരണത്തിനു ബദല്‍ സംവിധാനമില്ലാത്തത് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. ജലവിതരണം മുടങ്ങുമ്പോള്‍മാത്രം അതേക്കുറിച്ച് ആലോചിക്കുന്ന അധികൃതരുടെ സമീപനം ആശുപത്രി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കൂളിമാട് പമ്പ് ഹൗസില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നിലവില്‍ ജലവിതരണം നടത്തുന്നത്.
പ്രതിദിനം അഞ്ചുലക്ഷം ലിറ്ററിനടുത്ത് വെള്ളമാണ് മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലേക്കായി ഉപയോഗിക്കേണ്ടിവരുന്നത്. തടസമില്ലാതെ പമ്പിങ് നടക്കുകയാണെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം സുഖമമാകും. അതേസമയം രണ്ടു ദിവസത്തിലധികം പ്രധാന വിതരണക്കുഴലിന് കേടുപാട് സംഭവിച്ചാല്‍ ആശുപത്രി അടച്ചുപൂട്ടേണ്ട അവസ്ഥ വരുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തരാവശ്യത്തിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതരും സര്‍ക്കാരും തയാറാകണമെന്നാണ് ആവശ്യം.
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം മെഡിക്കല്‍ കോളജിന്റെ ആവശ്യത്തിനായി നേരത്തെ നിര്‍മിച്ച ടാങ്ക് ഉപയോഗശൂന്യമായി കിടക്കുകയാണ്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ഈ ടാങ്ക് ഉപയോഗിക്കാനാകും. ലക്ഷങ്ങള്‍ മുടക്കി 14 മഴവെള്ള സംഭരണികള്‍ മെഡിക്കല്‍ കോളജിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ചതും ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഈ മഴവെള്ള സംഭരണികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കിയിരുന്നെങ്കിലും പിന്നീട് ഇതിന്റെ തുടര്‍പ്രവര്‍ത്തനമൊന്നും നടന്നില്ല.
അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാന്‍ ഇവിടെ രണ്ടോ മൂന്നോ കുഴല്‍കിണറുകള്‍ നിര്‍മിച്ച് ടാങ്കുകളില്‍ സംഭരിച്ചു വച്ചാല്‍മാത്രം മതിയെന്ന് കൂളിമാട് വാട്ടര്‍ അതോറിറ്റി എ.ഇ പറയുന്നു. എന്നാല്‍ വികസനത്തിനെന്ന പേരില്‍ നല്ല ടൈലുകള്‍ കുത്തിപ്പൊളിച്ച് വീണ്ടും പുതിയത് വിരിക്കുന്ന അധികൃതരുടെ ഉത്സാഹവും താല്‍പര്യവുമൊന്നും ഇക്കാര്യത്തില്‍ ഉണ്ടാവുന്നില്ല.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പമ്പിങ്ങിനു തകരാര്‍ സംഭവിച്ചതിനാല്‍ ഇവിടേക്കുള്ള ജലവിതരണം നിലച്ചിരുന്നു. ആറു മണിക്കൂറിനു ശേഷമാണ് ജലവിതരണം പുനഃസ്ഥാപിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് 15ഓളം ശാസ്ത്രക്രിയകളാണ് മാറ്റിവച്ചത്.
പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനാകാതെയും ഭക്ഷണം കഴിക്കാനാകാതെയും നിരവധി രോഗികളാണ് പ്രയാസപ്പെട്ടത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതുള്‍പ്പെടെ ആശുപത്രി പ്രവര്‍ത്തനം തന്നെ താറുമാറായി. വികസനസമിതി ഓട്ടോറിക്ഷയില്‍ എത്തിച്ച വെള്ളം രോഗികള്‍ക്ക് കൈ കഴുകാന്‍ പോലും തികയാത്ത അവസ്ഥയായിരുന്നു. വിഷയത്തിന് അടിയന്തര പ്രാധാന്യം നല്‍കി ജലവിതരണം തടസപ്പെടുന്ന ഘട്ടങ്ങളില്‍ ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജാവനക്കാരും ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago