പൊട്ടുവെള്ളരി പാനീയം വഴിയോരങ്ങളില്‍ സജീവമാകുന്നു
പൂച്ചാക്കല്‍: പകല്ചൂടിന് ആശ്വാസമേകാന്‍ പൊട്ടുവെള്ളരിയും (കക്കിരി), തണ്ണിമത്തന് ജൂസും വഴിയോരങ്ങളില്‍ സജീവമാകുന്നു. കക്കിരി ജ്യൂസിനാണ് ഏറെ പ്രിയം. ചൂടേറിയ കാലാവസ്ഥയില്‍ ശരീരത്തിന് തണുപ്പും പോഷക ഗുണവും പകരുന്നതാണിത്.
ഇതര പ്രദേശങ്ങളിലേക്ക് ഗ്രാമീണ പാടങ്ങളില്‍ നിന്ന് പൊട്ടുവെള്ളരി കയറ്റിപ്പോകുന്നുണ്ട്. ചേര്‍ത്തലയുടെ വടക്കന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഏക്കറോളം പാടശേഖരങ്ങളില്‍ നാടന്‍ പൊട്ടു വെള്ളരിയും തണ്ണിമത്തനും കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചില പാടങ്ങളില്‍ വിളവുല്‍സവങ്ങളുടെ നാളുകളാണ്. നെല്ല് വിളവെടുപ്പിന് ശേഷമുള്ള വേനലിലെ മൂന്ന് മാസമാണ് പൊട്ടുകക്കിരിയുടെ സീസണ്. വിത്തിട്ട് ശ്രദ്ധാപൂര്‍വം പരിചരിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തിനകം വിളവെടുത്ത് തുടങ്ങാം.
നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം തണ്ണിമത്തനും പൊട്ടുവെള്ളരിയും സുലഭമെങ്കിലും ഇവയുടെ പാനീയം തയ്യാറാക്കി വില്പന നടത്തുന്നത് കുറവാണ്. വടുതല പുതിയപാലം തച്ചംവീട്ടില് ജലീലാണ് പൊട്ട് വെള്ളരിയും തണ്ണി മത്തനും മൊത്തമായിയെടുത്ത് വഴിയോരത്ത് വില്പന നടത്തി വരുന്നത്. പൊട്ടുവെള്ളരിക്ക് കിലോയ്ക്ക് നാല്‍പ്പതും തണ്ണി മത്തന്‍ 25 രൂപയുമാണ് വില.
പൊട്ട്വെള്ളരി ജൂസ് ഗ്ലാസ് ഒന്നിന് ഇരുപതും തണ്ണിമത്തന് പതിനഞ്ചും രൂപയാണ് ഈടാക്കുന്നത്. ജൈവകൃഷിയായത് കൊണ്ട് ഈ നാടന്‍ പാനീയത്തിന് നാട്ടുകാരില്‍ മാത്രമല്ല ചേര്‍ത്തല അരൂക്കുറ്റി റൂട്ടിലെ വാഹന യാത്രികരിലും പ്രിയമേറുകയാണ്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത സ്വദേശി പാനിയത്തിന്റെ സ്വീകാര്യത കാര്‍ഷിക മേഖലയ്ക്കാകെ പ്രതീക്ഷ നല്‍കുമെന്നും ജലീല്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."