വേനല്‍ മഴ: ഇരതോട് പാടത്തെ നെല്ചെടികള് നിലംപതിച്ചു
ഹരിപ്പാട്: വീയപുരം ഇരതോട് പാലത്തിനു കിഴക്ക് ഇരതോട്-എടയാടി-ചെമ്പുംപാടത്താണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍ മഴയില്‍ നെല്ചെടികള് നിലംപതിച്ചത്. രണ്ടു ബ്ലോക്കുകളായി കിടക്കുന്ന പാടത്തെ ഇരതോട് ബ്ലോക്കില്‍ ഏകദേശം 100 ഏക്കറും എടയോടി ചെമ്പുംപാടത്ത് 250 ഏക്കറും ഉള്‍പ്പടെ 350 ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ഉദ്ദേശം 200 ലധികം കര്‍ഷകരാണ് ഈ പാടശേഖരത്തിലുള്ളത്. ഈ മാസം 20 ന് വിളവെടുപ്പ് ആരംഭിക്കുന്നതിനായി കൊയ്ത്തുയന്ത്രം ബുക്ക് ചെയ്തു കാത്തിരിക്കവെയാണ് വേനല്‍ മഴ കര്‍ഷകര്‍ക്ക് കണ്ണീര് മഴയായി മാറിയത്.
നെല്ചെടികളുടെ തണ്ടിന്റെ പച്ചപ്പ് പോലും മാറാതിരിക്കവെയാണ് നെല്‍ച്ചെടികളുടെ പതനം. നെല്ചെടികള് നിലംപതിച്ചിരിക്കുന്നതിനാല് യന്ത്രത്തിലൂടെയുള്ള കൊയ്ത്തിനു കൂടുതല്‍ സമയം എടുക്കുമെന്നതും അധിക തുക ചിലവഴിക്കേണ്ടി വരും എന്നതുമാണ് കര്‍ഷകരെ അലട്ടുന്ന പ്രശ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."