റോഡ് നന്നാക്കിയില്ല: ബ്ലോക്ക് പഞ്ചായത്തില്‍ കുത്തിയിരിപ്പ് നടത്തി
വാടാനപ്പള്ളി : തളിക്കുളം ഗ്രാമ പഞ്ചായത്ത് പത്താം കല്ല് ബീച്ച് റോഡ് കഴിഞ്ഞ രണ്ട് വര്‍ഷമായി തകര്‍ന്നു കിടക്കുകയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റോഡ് പണിയുന്നതിന് വേണ്ടി ഫണ്ട് അനുവദിച്ചെങ്കിലും പണിതുടങ്ങിയില്ല.
വര്‍ഷകാലമായതോടെ റോഡിലെ കുഴികള്‍ വലിയ ചെളികുണ്ടായി മാറി കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ റോഡ് മാറിയപ്പോള്‍ തളിക്കുളം മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം രേഖപെടുത്തി. മഴ മാറിയാല്‍ റോഡ് പണി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും റോഡ് പണി ആരംഭിച്ചില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ യു.ഡി.എഫ് മെമ്പര്‍മാര്‍ എല്‍.എസ്.ജി.ഡി.എ.ഇയെ കണ്ട് റോഡ് പണി ആരംഭിക്കുന്നതിന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ചു. മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ പണി പൂര്‍ത്തികരിക്കാമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഉറപ്പ് നല്‍കിഎങ്കിലും റോഡ് പണി ആരംഭിച്ചില്ല.
സാമ്പത്തിക വര്‍ഷം അവസാനിച്ചു വീണ്ടും മുന്‍പ് കരാര്‍ എടുത്ത കോണ്ടക്ടര്‍ക്ക് തന്നെ പണി പൂര്‍ത്തീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനം എടുത്തു ഏപ്രില്‍ മാസത്തില്‍ തന്നെ പണിപൂര്‍ത്തീകരിക്കാം എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയെങ്കിലും റോഡ് പണി പിന്നെയും നീണ്ടു പോയി.
നിരവധി അപകടങ്ങള്‍ നടന്നിട്ടും ഗ്രാമ സഭകളിലും മറ്റും റോഡ് നന്നാക്കാതത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇല്ലാത്തത് കൊണ്ട് ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ്.സുല്‍ഫിക്കറി ന്റെയും സുമന ജോഷിയുടെയും നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്ന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ബി.ഡി.ഒ.യും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
സമരത്തിന് പിന്തുണയുമായി യു.ഡി.എഫ്.പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ഐ. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഓട്ടോറിക്ഷ തൊഴിലാളികളും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി വന്നു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഈ മാസം തന്നെ പണി പൂര്‍ണമായും അവസാനിപ്പിക്കാം എന്ന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഫോണിലൂടെ പി.ഐ. ഷൗക്കത്തലിയുമായി സംസാരിച്ചെങ്കിലും. രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രം സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂ എന്ന് അറിയിച്ചു.
ഉടന്‍ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ഈ മാസം പത്തൊന്‍പതാം തിയ്യതിക്ക് മുന്‍പ് റോഡിലെ മുഴുവന്‍ കുഴികളും അടയ്ക്കാമെന്നും മഴ മാറുന്ന മുറയ്ക്ക് മെയ് 31ന്ന് മുന്‍പ് ടാറിങ് പണി പൂര്‍ത്തീകരിച്ചു നല്‍കാമെന്നും ഉറപ്പ് നല്‍കി.
അതോടെ സമരം അവസാനിപ്പിച്ചു പിന്നിട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്ന് ആഹ്ലാദ പ്രകടനം നടന്നു. പ്രകടനത്തിന്ന് മണ്ഡലം പ്രസിഡന്റ് പി.എം.അബ്ദുള്‍ ഗഫൂര്‍,പി.ഐ. ഷൗക്കത്തലി, പി.എസ്.സുല്‍ഫിക്കര്‍, സുമന ജോഷി,ടി വി.ഷൈന്‍, നാട്ടിക ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ ഹിറോഷ് ത്രിവേണി, എ. എം.മെഹബൂബ്, എന്‍.വി.വിനോദന്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായഎ.എ.അന്‍സാര്‍, പി.കെ.കാസിം,ടി.യു. സുഭാഷ് ചന്ദ്രന്‍,മൂസ,എ. എം.ദില്‍ഷാദ്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാകളായ വി.സി.സുധീര്‍,ശിവരാമന്‍ വള്ളു,കെ.ജോയ്‌സ്,കെ.കെ.ശൈലേഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."