HOME
DETAILS
MAL
ജനവാസ മേഖലയില്‍ പുലി
backup
May 12 2018 | 07:05 AM
വടക്കഞ്ചേരി: ജനവാസ മേഖലയില്‍ പുലി, കണ്ണമ്പ്ര പഞ്ചായത്തിലെ രക്കാണ്ടി, പോത്തുചാടി പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുലി ശല്യം രൂക്ഷമായിരിക്കുന്നത്.
പോത്തുചാടിയില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയതിനെ തുടര്‍ന്ന് മൂന്ന് വളര്‍ത്ത് നായയെ പുലി കൊണ്ട് പോയി. പോത്തുചാടി വളളാംകോട്ടില് ജോയിയുടെ വീട്ടിലെ പട്ടികളെയാണ് പുലി പിടിച്ചത്. പീച്ചി റീസേര്‍വ് വനത്തില്‍ നിന്നുമാണ് പുലിയിറങ്ങുന്നത്.
കഴിഞ്ഞ ജനുവരിയില്‍ സമീപത്തെ ദ്വാരക എസ്റ്റേറ്റില്‍ പുലിയിറങ്ങിയതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ വൈദ്യുതി വേലി ഉള്‍പ്പെടെ സ്ഥാപിച്ചെങ്കിലും അത് തകരാറിലാവുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ വീണ്ടും പുലി ശല്യം വ്യാപകമായിരിക്കുന്നത്. പുലി ശല്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."