ഊര്‍ജ്ജകിരണ്‍ 2017 ഇന്ന് അരൂരില്‍
ആലപ്പുഴ: പൊതുജനങ്ങള്‍ക്ക് ഊര്‍ജ്ജസംരക്ഷണത്തിന്റെ ആവശ്യകതയും മാര്‍ഗങ്ങളും പകര്‍ന്നു നല്‍കുന്നതിനായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയും സംയുക്തമായി അരൂര്‍ മണ്ഡലത്തില്‍ നടത്തുന്ന ഊര്‍ജ്ജ സംരക്ഷണ പരിശീലന ബോധവത്കരണ പരിപാടിയുടെ 'ഊര്‍ജ്ജകിരണ്‍ 2017' ഉദ്ഘാടനം ഇന്ന് പട്ടണക്കാട് നടക്കും. രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഡ്വ.എ.എം. ആരിഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാതമ്പി ആധ്യക്ഷ്യം വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ റ്റോംസ് ആന്റണി ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."