HOME
DETAILS
MAL
പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന്
backup
March 16 2017 | 19:03 PM
ചേര്‍ത്തല: സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കേരള പ്രൈമറി കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജീവിതനിലവാര സൂചികയുടെ ഉയര്‍ച്ചയും പരിഗണിച്ചാകണം പരിഷ്‌കരണം. സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായി ക്ഷാമബത്ത വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്തു.
എ സിദ്ധാര്‍ഥന്‍ അധ്യക്ഷനായി. കെ ഷണ്‍മുഖന്‍, പി ജയപ്രകാശ്, കെ കെ പ്രകാശന്‍, സി ആര്‍ ജയപ്രകാശന്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ കെ പ്രകാശന്‍(പ്രസിഡന്റ്), അബ്ദുള്‍ അസീസ്(സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."