'സ്‌നേഹ സ്പര്‍ശം' ആറാം വയസിലേക്ക്
ശ്രീകൃഷ്ണപുരം: പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള 'സ്‌നേഹ സ്പര്‍ശം' ആറാം വയസിലേക്ക് പ്രവേശിക്കുന്നു. ഈ പാലിയേറ്റീവ് 2012 ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ജനകീയ സഹകരണത്തോടെ സ്വന്തമായ വാഹനവും സ്വന്തമായ കെട്ടിടവും ഉണ്ട്.
ജനകീയ ഫണ്ട് ശേഖരണത്തിലൂടെയും വിഭവ സമാഹരണത്തിലൂടെയും പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട് സാധനങ്ങള്‍, പരിചരണ സാമഗ്രികള്‍, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കി വരുന്നു. കൂടാതെ ആശാദീപം എന്ന പേരില്‍ 16 ഹോം കെയറുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്.
ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഡോക്ടര്‍സ് ഹോം കെയര്‍, വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഇളം തെന്നല്‍ ഹോം കെയര്‍, പാലിയേറ്റീവ് കുടുംബങ്ങളെ ഉള്‍പ്പെടുത്തി സഹയാത്ര ഹോം കെയര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.
പാലിയേറ്റീവ് കുടുംബ സംഗമങ്ങള്‍, ഉല്ലാസ യാത്രകള്‍, കാന്‍സര്‍ നിര്‍ണായ ക്യാംപുകള്‍, വൃക്ക കരള്‍ നിര്‍ണായ ക്യാംപുകള്‍, രക്തദാന ക്യാംപുകള്‍, പാലിയേറ്റീവ് കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനക്കിറ്റ് വിതരണം, ഓണക്കിറ്റ് വിതരണം എന്നിവയും സംഘടിപ്പിച്ചു വരുന്നു.
സ്‌നേഹ ബക്കറ്റ് പദ്ധതി മുഖേന വീട് സാധനങ്ങള്‍ പാലിറ്റിവ് കുടുംബങ്ങളില്‍ എത്തിക്കുന്നു. സ്‌നേഹ സുദിനം എന്ന പേരില്‍ രണ്ടു മാസം കൂടുമ്പോള്‍ വിനോദയാത്ര സംഘടിപ്പിക്കുന്നു.
മലമ്പുഴ, കാഞ്ഞിരപ്പുഴ, തൃശൂര്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ സ്‌നേഹ സുദിനം ശ്രദ്ധേയമായിരുന്നു. ഡയാലിസിസ് രോഗികള്‍ക്ക് ഉള്ള സ്‌നേഹ ദീപം പരിപാടി ജൂണ്‍ 12ന് ആരആരംഭിക്കും. ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ആറു പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വരിക്കാശ്ശേരി മനയില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ ഒത്തു ചേരും.
19ന് രക്ത ദാന ക്യാംപ് സംഘടിപ്പിക്കും. 22ന് പഠനക്കിറ്റ് വീടുകളില്‍ എത്തിച്ചു കൊടുക്കും. 26ന് മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും.
ജൂണ്‍ 11ന് നേത്ര പരിശോധനാ ക്യാംപ് ഉണ്ടാകും. 12ന് സ്‌നേഹ ദീപം ഉദ്ഘാടനവും സമാപന യോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."